Loading...

Sidebar Title

Sidebar Text

Follow Us

fasfsaf

ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്‌, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ നമ്മുടെ ജീവകാരുണ്യ പ്രവർത്തനം അറിഞ്ഞപ്പോൾ ഒരുപാട് നല്ല സൗഹൃദ, ബന്ധങ്ങൾ ലഭിച്ചു. അതിന് പുറമെ ഇങ്ങനെ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ വലിയ ബഹുമാനവും. അവർ പറഞ്ഞു നിങ്ങൾ ഇനി വീഡിയോ ചെയ്യുമ്പോൾ ഹിന്ദിയിൽ കൂടി ചെറിയ വീഡിയോ തർജിമ ചെയ്തു നൽകിയാൽ നമുക്കും ഒരുപാട് ഗ്രുപ്പുകൾ ഉണ്ട്. നമുക്കും വലിയ ഇടപെടൽ നടത്താൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യാൻ നമുക്കും വലിയ താല്പര്യമാണ്. അവർ ഇപ്പോൾത്തന്നെ നമ്മുടെ പേരിൽ ഗ്രുപ്പുകൾ വരെ തുടങ്ങി പലരും. ഇന്ഷാ അല്ലാഹ് അവരുടെ ആവശ്യപ്രകാരം അതുപോലെയും ചെയ്യാൻ പരിശ്രമിക്കും. ഇനി നമ്മുടെ പ്രവർത്തനം കേരളത്തിന്‌ പുറത്തുള്ള കൂടപ്പിറപ്പുകളും സഹായിക്കും എന്ന് കേൾക്കുമ്പോൾ അത് ഒരു ചെറിയ കാര്യമല്ല..നമ്മുടെ പ്രവർത്തനത്തിന് കൂടുതൽ ശക്തി പകരും…!!

അതുപോലെ ഈ നാടുകളിൽ നമുക്ക് പറ്റാവുന്നപോലെ പാവപെട്ട കുടുംബങ്ങൾക്ക് ആഹാരത്തിനും, വസ്ത്രത്തിനും, ചികിത്സാ സഹായത്തിനും ഉള്ള സംവിധാനം ആവുന്നത് പോലെ ചെയ്തും ചേർത്തു പിടിക്കും..!!

റമളാനിൽ ഒരു ആഗ്രഹം ഉണ്ട് ഇൻഷാ അല്ലാഹ്. വിശപ്പിന്റെ വേദന അനുഭവിക്കുന്ന നമ്മൾ കണ്ട വിശപ്പ്‌ കൊണ്ട് കരയുന്ന കുടുംബങ്ങൾക്കും, മക്കൾക്കും ഓരോ ദിവസവും നമ്മുടെ നേതൃത്വത്തിൽ നോമ്പ് തുറ സംവിധാനം ഉണ്ടാക്കാൻ. ഇന്ഷാ അല്ലാഹ്..!!

അതുപോലെ തെരുവോരത്ത് ജീവിക്കുന്ന ചളിയിൽ എല്ലാം കിടന്നു ഉറങ്ങുന്ന മക്കൾക്ക്‌ നല്ല വസ്ത്രങ്ങൾ എത്തിക്കാൻ… ഇൻഷാ അല്ലാഹ്…!!

നിങ്ങളുടെ പക്കൽ ഉപയോഗിക്കാൻ പറ്റുന്ന. വസ്ത്രങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ ആളുകൾ വന്നു കളക്ട് ചെയ്തു. ഇതുപോലുള്ള മക്കൾക്കും, കുടുംബങ്ങളും എത്തിക്കാനുള്ള ഒരു പ്രവർത്തനം ആരംഭിക്കണം എന്നൊരു ചർച്ച ഉണ്ട്. പടച്ചോൻ സഹായിക്കട്ടെ..!!

കൂടെ ഉണ്ടാവണം എല്ലാവരും പ്രാർത്ഥനയോടെ. നമ്മുടെ ചാരിറ്റി വീഡിയോ ആ നാടുകളിൽ സപ്പോർട്ട് ചെയ്യും എന്ന് പറയുമ്പോൾ. ആ നാടുകളിലും നമ്മൾ ആവുന്നത് പോലെ പ്രവർത്തനം ചെയ്യേണ്ടത് നമ്മുടെ കടമയല്ലേ..!!

പടച്ചോൻ സഹായിച്ചാൽ ഇതൊക്കെ നടക്കും..!!

പ്രാർത്ഥനയോടെ
Amarshan
095449 55553