11Mar
ഇതുപോലെ നമ്മൾ നൽകുന്ന ഉപദേശ, നിർദ്ദേശങ്ങൾ നിങ്ങൾ കൃത്യമായി നിർവഹിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ നാട്ടിലെ ഒരു രോഗിയെ രക്ഷിക്കാനുള്ള തുക കണ്ടെത്താൻ ഒരു ചാരിറ്റിക്കാരന്റെയും ആവശ്യമില്ല. നാട് ഒരുമിച്ചാൽ ഫണ്ട് വന്ന് ചേരും. അതിന് എങ്ങിനെ ചെയ്യണം. ഏത് രീതിയിൽ ചെയ്യണം. എന്നൊക്കെ എന്റെ ഇത്രയും കാലത്തെ അറിവ് പ്രകാരം ഏത് നാട്ടിലെ രോഗിക്ക് വേണ്ടിയും ആ രോഗിയെ രക്ഷിക്കാൻ പങ്ക് വെക്കാൻ തയ്യാറാണ്…!!
ഇവിടെ വേണ്ടത് നാട്ടുകാർ ചാരിറ്റിക്കാർ ആവുക എന്നുള്ളതാണ്. നിങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്ക് ഒറ്റകെട്ടായി, കേട്ടുറപ്പോടെ രോഗികൾക്ക് ഫണ്ട് വരുന്നുണ്ടോ ഇല്ലയോ എന്ന്. ഏതെങ്കിലും നാട്ടുകാർ മുന്നോട്ട് വാ. അപ്പോൾ അത് കണ്ട് ഓരോ നാട്ടുകാരും അതിനെ പിൻപറ്റി അതുപോലെ ചെയിതാൽ. ഓരോ നാട്ടിലെ പ്രയാസങ്ങൾ പരിഹരിക്കാനും ആരെയും കാത്തിരിക്കേണ്ട. ഓരോ നാട്ടുകാർക്കും പരിഹരിക്കാൻ സാധിക്കും..!!
നാട്ടുകാർ ഒറ്റകെട്ടായി ഓരോ രോഗികളെയും ഏറ്റെടുത്താൽ അതിന് വേണ്ടി എന്റെ ഈ പേജ് പ്രവർത്തിക്കും. രോഗികൾക്ക് വേണ്ടി അവരെ സഹായിക്കാൻ വേണ്ടി. നിങ്ങൾ വീഡിയോ ചെയ്തു നൽകിയാൽ ഈ പേജിൽ ഇട്ടു പരമാവധി ആളുകളിൽ എത്തിച്ചു ഓരോ നാടിനോടൊപ്പവും നമ്മൾ നിൽക്കും. നാട്ടുകാർ ഒറ്റകെട്ടായി ചെയ്യുന്ന പ്രവർത്തനങ്ങളാണെങ്കിൽ വിജയിക്കും 100%..!!
ഒരു മാറ്റം വരട്ടെ ചാരിറ്റി മേഖലയിൽ. നാട് ഒരുമിച്ചാൽ ഒരാളുടെയും ആവശ്യം വരില്ല എന്ന് നിങ്ങൾ ഒരുമിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. അതിന് ഒരു ഉപദേശക സ്ഥാനത്ത് വേണമെങ്കിൽ നമ്മൾ ഉണ്ടാവും. ആരെയും കാത്ത് നിൽക്കാതെ ഓരോ നാട്ടിലെയും രോഗികളെ അതാത് നാട്ടുകാർ ഒറ്റകെട്ടായി രക്ഷപ്പെടുത്താൻ നോക്കു. നിങ്ങൾക്ക് അതിന് കഴിയും…!!
അമർഷാൻ
9544955553